Advertisements
|
ലോകത്തിലെ മികച്ച എയര്‍ലൈനായി ഖത്തര്‍ എയര്‍വേയ്സ് ഒന്‍പതാം തവണയും തിരഞ്ഞെടുക്കപ്പെട്ടു
ജോസ് കുമ്പിളുവേലില്‍
ബര്‍ലിന്‍: ലോകത്തെ ഏറ്റവും മികച്ച 10 എയര്‍ലൈനുകളുടെ ഈ വര്‍ഷത്തെ പട്ടിക പ്രസിദ്ധപ്പെടുത്തി. വിമാനത്താവളങ്ങളേയും വിമാനക്കമ്പനികളേയും റേറ്റ് ചെയ്യുന്ന സ്കൈട്രാക്സ് ആണ് പട്ടിക തയ്യാറാക്കിയത്. ദശലക്ഷക്കണക്കിന് യാത്രക്കാരുടെ അഭിപ്രായങ്ങള്‍ അടിസ്ഥാനമാക്കിയാണ് വിവിധ വിഭാഗങ്ങളില്‍ സ്കൈട്രാക്സ് വേള്‍ഡ് എയര്‍ലൈന്‍ അവാര്‍ഡ് 2025 അടുത്തിടെ റാങ്ക് ചെയ്തത്.
ലോകത്തിലെ മികച്ച എയര്‍ലൈനായി ഖത്തര്‍ എയര്‍വേയ്സിനെ വീണ്ടും തിരഞ്ഞെടുത്തു. ഒന്‍പതാം തവണയാണ് ഈ നേട്ടം ഖത്തര്‍ എയര്‍വേയ്സ് സ്വന്തമാക്കുന്നത്. മിഡില്‍ ഈസ്ററിലെ മികച്ച എയര്‍ലൈന്‍, ലോകത്തിലെ മികച്ച ബിസിനസ് ക്ളാസ്, ലോകത്തിലെ മികച്ച ഇന്‍ഫ്ലൈറ്റ് എന്റര്‍ടെയിന്‍മെന്റ് എന്നിവയിലും പുരസ്കാരങ്ങള്‍ കരസ്ഥമാക്കി.
അഞ്ച് തവണ ഈ നേട്ടം കൈവരിച്ച സിങ്കപ്പൂര്‍ എയര്‍ലൈന്‍സ് ഈ വര്‍ഷം രണ്ടാം സ്ഥാനത്തെത്തി. ട്രാക്സ് അനുസരിച്ച്, ലോകത്തിലെ മികച്ച ക്യാബിന് ക്രൂ, ലോകത്തിലെ മികച്ച ഫസ്ററ് ക്ളാസ്, ഏഷ്യയിലെ മികച്ച എയര്‍ലൈനുകളില്‍ ഒന്ന് എന്നീ വിഭാഗങ്ങളിലും സിങ്കപ്പൂര്‍ എയര്‍ലൈന്‍സ് അംഗീകരിക്കപ്പെട്ടു. കാത്തേ പസഫിക് എയര്‍വേയ്സ് ഈ വര്‍ഷം മൂന്നാം സ്ഥാനത്തേക്ക് മികച്ച മുന്നേറ്റം നടത്തി.
എമിറേറ്റ്സിനെ നാലാം സ്ഥാനത്തേക്കും എഎന്‍എ ഓള് നിപ്പോണ്‍ എയര്‍വേയ്സിനെ അഞ്ചാം സ്ഥാനത്തേക്കും പിന്തള്ളിയാണ് ഈ മുന്നേറ്റം. ഈ വര്‍ഷം മുന്നേറ്റം നടത്തിയ മറ്റു എയര്‍ലൈനുകളാണ് ഏഴാം സ്ഥാനത്തുള്ള കൊറിയന്‍ എയറും പത്താം സ്ഥാനത്തുള്ള ഹെയ്നാന് എയര്‍ലൈന്‍സും. സ്വീസ് ഇന്റര്‍നാഷണല്‍ എയര്‍ ലൈന്‍സ്, ഇവിഎ എയര്‍ എന്നിവയെ യഥാക്രമം11ഉം 12ഉം സ്ഥാനത്തേക്കും പിന്തള്ളിയാണിത്.
2025ലെ റാങ്ക്, എയര്‍ലൈന്റെ പേത് രാജ്യം, 2024 റാങ്ക് എന്നീ ക്രമത്തില്‍
1, ഖത്തര്‍ എയര്‍വേയ്സ്, ഖത്തര്‍, 1
2, സിങ്കപ്പൂര്‍ എയര്‍ലൈന്‍സ്, സിങ്കപ്പൂര്‍, 2
3, കാത്തേ പസഫിക് എയര്‍വേയ്സ്, ഹോങ്കോങ്ങ് ടഅഞ, ട
4, എമിറേറ്റ്സ് യുണൈറ്റഡ്, അറബ് എമിറേറ്റ്സ്, 3
9. എഎന്‍എ ഓള് നിപ്പോണ്‍ എയര്‍വേയ്സ്, ജപ്പാന്, 4
6. മര്ക്കീഷ് എയര്‍ലൈന്‍സ്, തുര്‍ക്കി, 7
7, കൊറിയന്‍ എയര്‍, ദക്ഷിണ കൊറിയ, 11
8. എയര്‍ ഫ്രാന്‍സ്, ഫ്രാന്‍സ്, 9
9, ജപ്പാന് എയര്‍ലൈന്‍സ്, ജപ്പാന്, 6
10, ഹെയ്നാന് എയര്‍ലൈന്‍സ്, ചൈന, 12
മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന് അനുസരിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ എയര്‍ലൈനായ ഇന്‍ഡിഗോ, 2025~ലെ ലോകത്തിലെ മികച്ച 100 എയര്‍ലൈനുകളില്‍ 39~ാം സ്ഥാനത്തെത്തി. മുന്‍ വര്‍ഷം ഇത് 42~ാം സ്ഥാനമായിരുന്നു. ലോകത്തിലെ മികച്ച ലോ കോസ്ററ് എയര്‍ലൈനുകളില്‍ മൂന്നാം സ്ഥാനത്താണ് ഇന്‍ഡിഗോ. പ്രാദേശികാടിസ്ഥാനത്തില്‍, 2028~ല്‍ ദക്ഷിണേഷ്യയിലെ മികച്ച എയര്‍ലൈനായും മികച്ച ലോ~കോസ്ററ് എയര്‍ലൈനായും ഇത് ഒന്നാം സ്ഥാനത്തുമെത്തി.
എയര്‍ ഇന്ത്യ ഈ വര്‍ഷം ലോകത്തിലെ മികച്ച 100 എയര്‍ലൈനുകളില്‍ 90~ാം സ്ഥാനത്ത് നിന്ന് 84~ാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 2025~ല്‍ ദക്ഷിണേഷ്യയിലെ മികച്ച എയര്‍ലൈനുകളില്‍ രണ്ടാം സ്ഥാനവും അവര്‍ നേടി.
ദക്ഷിണേഷ്യയിലെ മികച്ച 10 എയര്‍ലൈനുകള്‍ (2025ലെ റാങ്ക്, എയര്‍ലൈന്‍, രാജ്യം എന്നീ ക്രമത്തില്‍) 1, ഇന്‍ഡിഗോ, ഇന്ത്യ, 2, എയര്‍ ഇന്ത്യ, ഇന്ത്യ 3, ശ്രീലങ്കന്‍ എയര്‍ലൈന്‍സ്, ശ്രീലങ്ക 4, അകാസ എയര്‍, ഇന്ത്യ 5, സ്പൈസ് ജെറ്റ്, ഇന്ത്യ 6, എയര്‍ ഇന്ത്യ എക്സ്പ്രസ്, ഇന്ത്യ 7, മാല്‍ഡീവിയന്‍, മാലദ്വീപ് 8, പാകിസ്താന് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ്, പാകിസ്താന്.9, ബിമാന്‍ ബംഗ്ളാദേശ് എയര്‍ലൈന്‍സ്, ബംഗ്ളാദേശ് 10, ബിയോണ്ട്, മാലദ്വീപ്
ദക്ഷിണേഷ്യയിലെ മികച്ച പ്രാദേശിക എയര്‍ലൈനുകള്‍ (2025ലെ റാങ്ക്, എയര്‍ലൈന്‍, രാജ്യം എന്നീ ക്ര...
1, എയര്‍ ഇന്ത്യ എക്സ്പ്രസ്, ഇന്ത്യ 2, മാല്‍ഡീവിയന്‍, മാലദ്വീപ് 3, അലയന്‍സ് എയര്‍, ഇന്ത്യ 4, സ്ററാര്‍ എയര്‍, ഇന്ത്യ 5, യുഎസ്~ബംഗ്ളാ എയര്‍ലൈന്‍സ്, ബംഗ്ളാദേശ്. |
|
- dated 18 Jun 2025
|
|
Comments:
Keywords: Germany - Otta Nottathil - best_airlines_9th_times_katar_airways_2025 Germany - Otta Nottathil - best_airlines_9th_times_katar_airways_2025,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|